Friday, January 13, 2012

മോഹശകലം

പുഴയുടെ നിനവില്‍ ലയിച്ചിരുന്നെങ്കില്‍,
മഴയുടെ കുളിരില്‍ അലിഞ്ഞിരുന്നെങ്കില്‍,
ആഴിതന്‍ അറയില്‍ ശയിച്ചിരുന്നെങ്കില്‍,
നിന്‍ ചിരിയുടെ അമൃതായി പൊഴിഞ്ഞിരുന്നെങ്കില്‍...


മയിലിന്റെ ചിറകായി പറന്നിരുന്നെങ്കില്‍,
കുയിലിന്റെ രവമായി മൂളിയിരുന്നെങ്കില്‍,
ശലഭത്തിന്‍ ശോഭയായി മറഞ്ഞിരുന്നെങ്കില്‍,
നിന്‍ മനസ്സിന്റെ മന്ത്രമായി മാറിയിരുന്നെങ്കില്‍...

തളിരിന്റെ അഴകായി നിറഞ്ഞിരുന്നെങ്കില്‍,
മുകുളത്തിന്‍ ഇതളായി വിരിഞ്ഞിരുന്നെങ്കില്‍,
പൂവിന്റെ തേനായി ഉതിര്‍ന്നിരുന്നെങ്കില്‍,
നിന്‍ ഉയിരിന്റെ നിറവായി ചേര്‍ന്നിരുന്നെങ്കില്‍...

മഞ്ഞിന്റെ കണമായി പെയ്തിരുന്നെങ്കില്‍,
ശിശിരത്തില്‍ നോവായി പൂത്തിരുന്നെങ്കില്‍,
വെയിലില്‍ തീയായി തെളിഞ്ഞിരുന്നെങ്കില്‍,
നിന്‍ മൊഴിയുടെ ഭാവമായി ജനിച്ചിരുന്നെങ്കില്‍...
നിന്‍ മിഴിയില്‍ നിഴലായി പിറന്നിരുന്നെങ്കില്‍...

No comments:

Post a Comment