Friday, April 16, 2010

ചേലേറും വള്ളുവനാട്

രാത്രിമഴ തിമിര്‍ത്ത് ആഘോഷിച്ച് അരങ്ങൊഴിഞ്ഞ ഒരു പുലര്‍കാലെ, വേഗത്തില്‍ പായുന്ന ബസിന്‍റെ കണ്ണാടിച്ചില്ലുകള്‍ പതുക്കെ തുറന്നു ഞാന്‍ എത്തിനോക്കി. നേരം പുലര്‍ന്നു തുടങ്ങിയിട്ടേയുള്ളൂ. പാലക്കാടിന്‍റെ ഹരിതാഭയെ ക്ഷണനേരമെങ്കിലും കണ്‍മുന്നില്‍നിന്നും മിന്നിമായ്ക്കാന്‍ പ്രാപ്തരായ ഭീകരശകടങ്ങള്‍ ഇനിയും ഉറക്കം ഉണര്‍ന്നിട്ടില്ല. ഹാവൂ ! എന്‍റെ സഹയാത്രികരും സുഖസുഷുപ്തിയില്‍ത്തന്നെ.



അഴിച്ചിട്ട മുടിയിഴകളെ തിടുക്കത്തില്‍ കോതി കവിള്‍ത്തടങ്ങളെ തഴുകിയൊഴുകുന്ന കാറ്റിനു നേര്‍ക്കു ഞാന്‍ മുഖം ചായ്ച്ചു.പച്ചപ്പരവതാനി കണക്കെയുള്ള നീണ്ട പാടശേഖരങ്ങള്‍, മുത്തശ്ശിക്കഥകളിലെ യക്ഷികുമാരിമാരുടെ ‘അപ്സ്ടെയര്‍’ വസതികള്‍ എന്ന ഭാവത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കരിമ്പനകള്‍, പെയ്തുതോര്‍ന്ന മഴ സമ്മാനിച്ചുപോയ പുതുമണ്ണിന്റെ ഗന്ധം, വിഷുവിന്റെ വരവറിയിച്ച് എങ്ങും സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ വിതറി കൊന്നച്ചിലങ്കകള്‍, അമ്പലപരിസരങ്ങളില്‍ നിന്നും കാതില്‍ നിറയുന്ന സുപ്രഭാതത്തിന്റെ നേര്‍ത്തശകലങ്ങള്‍ - പാലക്കാട് എന്നിലെ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ പച്ചപ്പും ഇശ്ശി അടുപ്പം നിറയ്ക്കുന്ന വായ്ത്താരിയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന നാട്ടുവഴികളും ഒക്കെ അത്രമേല്‍ എന്നെ മോഹിപ്പിച്ചിട്ടുണ്ട്.വള്ളുവനാടന്‍ ഭാഷ നല്ല ഭേഷായി മൊഴിയുന്ന ചങ്ങാതിക്കൂട്ടത്തിന്റെ നടുവില്‍ അച്ചടിഭാഷയുടെ അഹങ്കാരത്തില്‍, ഉള്ളില്‍ പൊടിക്ക് അസൂയപൂണ്ടു നില്‍ക്കവേ ഞാന്‍ ചിന്തിച്ചിട്ടുണ്ട് - " ഇക്കൂട്ടരൊക്കെ M.T സിനിമകളിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ ബന്ധുജനങ്ങള്‍ ആയിരിക്കുമോ?"






ഇതാണെന്റെ നാട്. കാല്‍നൂറ്റാണ്ടിന്റെ പഴക്കമുള്ള എന്നെ ഇന്നും മോഹിപ്പിക്കുന്ന, സ്നേഹിപ്പിക്കുന്ന, ലാളിക്കുന്ന എന്‍റെ നാട് - പാലക്കാടിന്‍റെ ഈ വശ്യസൗന്ദര്യമാണ്‌ കേരളമെന്ന കൊച്ചുഗ്രാമത്തിന്റെ മുഖച്ചിത്രം എന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ അഗാധമായ പ്രണയം തോന്നിയിട്ടുള്ള സിനിമാക്കാഴ്ചകള്‍
എന്റെയുള്ളില്‍ അവശേഷിപ്പിച്ച നനുത്ത ഓര്‍മ്മകളുടെ ബാക്കിപത്രം മാത്രമാവാം അത്. മനസിന്റെ ഓരോ അണുവിലും സിനിമയെ പ്രണയിക്കുന്ന എന്നെ പാലക്കാടിന്‍റെ കാമിനിയാക്കിയത് കാലങ്ങളായി ഒറ്റപ്പാലത്തെയും വരിക്കാശ്ശേരിമനയെയും വട്ടമിട്ടുപറക്കുന്ന മലയാളസിനിമ അല്ലെങ്കില്‍ പിന്നെ ആരാണ്?


നാലുകെട്ടും നടുമുറ്റവും എണ്ണാത്തതിലേറെ നാഗങ്ങള്‍ വാഴുന്ന കാവും,പുളിയിലക്കരച്ചേല ഞൊറിഞ്ഞിട്ട് ആതിരരാവില്‍ ദേവനെ മോഹിപ്പിക്കും പെണ്‍കൊടികളും,
കുറിഞ്ഞിക്കും മന്ദാരത്തിനുമിടയില്‍ തൊടിയില്‍ അങ്ങവിടെ ഇനിയും പേര് നല്‍കാത്തതില്‍ പരിഭവിച്ചു പാതി കൂമ്പി നില്‍ക്കുന്ന ചെറുമണിപ്പൂക്കളും ഒക്കെയായി -
ഭാരതപുഴയുടെ മടിത്തട്ടില്‍ അരികുപറ്റി സ്വൈര്യമായി വിശ്രമിക്കുന്ന ഈ മണ്ണ് എനിക്ക് ദേശാതിര്‍ത്തികള്‍ക്കുമപ്പുറമുള്ള യാത്രയ്ക്കിടയിലെ വര്‍ണ്ണക്കാഴ്ചകള്‍ മാത്രം!!! എങ്കിലും, വള്ളുവനാടന്‍ സൌന്ദര്യമേ,അക്ഷരനഗരിയുടെ പുത്രിയെ നീ മാടിവിളിക്കുംപോലെ...ഓണ-വിഷുക്കാലങ്ങളില്‍ ഇടനെഞ്ചില്‍ താനേ ഉയരുന്ന കേളികൊട്ടിന്റെ തുടിതാളമാണ് ഈ ഗ്രാമവിശുദ്ധി എന്നില്‍ നിറയ്ക്കുന്നത്. എക്കാലവും ഉള്ളില്‍ ഒരു കെടാവിളക്കായി, തെളിനാളമായി അത് വന്നുനിറയട്ടെ - കൈക്കുടന്നയില്‍ കരുതിവെച്ച കൊന്നമലരിന്റെ വിശുദ്ധിയോടെ...

17 comments:

  1. Thanks a lot Elezebeth and Sreena...Keep reading and do support me...

    ReplyDelete
  2. Good Work . God Bless . Way 2 Gooooooo

    ReplyDelete
  3. Hey Ranjith,Thanks for those good words...

    ReplyDelete
  4. beautiful... Ente nadinte soundaryam aksharangalkkumundo??

    ReplyDelete
  5. aksharakkoottukaarku parayavunnathilum mel sundhariyaanu ninte naadu ente princu..and u deserve a word of thanks for being an inspiration in someway or other in writing this post..muah..

    ReplyDelete
  6. bhashayku shudhiyum manoharithayum und keep it up..miles to go

    ReplyDelete
  7. nice tintu.. continue writing... :)

    ReplyDelete
  8. vowwwwww.. nice to read it..... pls keep it up...

    ReplyDelete
  9. wow...!!! just found ur blog from Linkedin.....very nice...don't stop writing.

    ReplyDelete
  10. Thanks a lot Alwin...longtime!where u??????

    ReplyDelete
  11. good.. sahithya bhangi undu.. write more..

    ReplyDelete