ആഗ്രയില്‍ നിന്നും കാലത്തെ യാത്ര തിരിച്ചതാണ്. ഇരുവശവുമുള്ള കാഴ്ചകള്ക്കായി കാറിന്റെ കണ്ണാടിച്ചില്ലുകള്‍ താഴ്ത്തി വച്ചിരിക്കുന്നു. വെയിലേറ്റു മങ്ങിത്തുടങ്ങിയ കൃഷിയിടങ്ങളുടെ ഇടയില്‍ ഇടയ്ക്കിടെ വന്നു മിന്നിമാഞ്ഞു പോകുന്ന ഇളംമഞ്ഞ നിറമുള്ള ചെറുമണിപ്പൂക്കളുടെ വലിയ തോപ്പുകള്‍.ഈ വഴികളിലൂടെയാവാം അക്ബര്‍ ചക്രവര്ത്തി കുതിരസവാരി നടത്തി ഗുരുവിനെ സന്ദര്ശിക്കാന്‍ പോയിട്ടുണ്ടാവുക. ആഗ്രയില്‍ നിന്നും 40 കിലോമീറ്ററുകള്‍ അകലെയുള്ള ഫത്തേപ്പൂറിലേക്ക്, വിജയത്തിന്റെ നഗരം എന്നര്ത്ഥമുള്ള ഫത്തേപ്പൂര്‍ സിക്ക്റിയിലേക്ക്.
Friday, March 1, 2013
Monday, February 18, 2013
My Beloved
My Beloved is my first multi-page comic story out in the real world:) This is a contemporary love story, set in Kerala and Bangalore - portraying Annu and Nandu.
Got published in Mantaray's Mixtape #1 in Jan 2013. Billion thanks to Jasjyot for the gorgeous illustrations and Pratheek thomas, for being there, always.
Get Mixtape here: https://www.instamojo.com/mantaraycomics/mixtape-1-1/
Friday, August 10, 2012
ഞങ്ങളുടെ കല്യാണം
അന്ന് ഞങ്ങളുടെ കല്യാണമായിരുന്നു. വരന്‍ വീട്ടില്‍ത്തന്നെയുണ്ട്,
മുറചെക്കനാണ്. ആചാരപ്രകാരം ക്രിസ്ത്യന്‍ രീതിയിലുള്ള കല്യാണമാണ്. ആദ്യവിവാഹമാല്ലാത്തതുകൊണ്ട് ആര്‍ഭാഡങ്ങളും ആഘോഷങ്ങലുമില്ല, വീട്ടുകാരുടെ സഹകരണവുമില്ല. എങ്കിലും ഞാന്‍ അതിരാവിലെ തന്നെ ഉണര്‍ന്നു. മുറ്റത്ത് വിരിഞ്ഞുനിന്ന വെള്ളനിറമുള്ള പൂക്കളെല്ലാം കൂടയില്‍ പറിച്ചെടുത്തു, കരുതിവെച്ചിരുന്ന സാറ്റിന്‍ റിബ്ബണ്‍ ചേര്‍ത്ത് കെട്ടി ഭംഗിയുള്ള ബൊക്കെ ഉണ്ടാക്കി. കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തലമുടി വൃത്തിയായി ചീകികെട്ടി. വലിയ കമ്മലും മാലയുമണിഞ്ഞു. കണ്ണെഴുതി, നെറ്റിയില്‍ പൊട്ടുകുത്തി. തലേന്ന് പറിച്ചുവെച്ച് വിരിയിച്ച മുല്ലപ്പൂക്കള്‍ കൊരുത്ത് മുടിയില്‍ വെച്ചു, അതിനുമേലെ തൂവെള്ള നിറമുള്ള നെറ്റ് പുതച്ചു.
Wednesday, July 25, 2012
പളം
ഉണങ്ങിപ്പോയ കൊഞ്ചിനെ പോലെ ആയിരുന്നു അയാള്‍ - അത്ര തന്നെ വളഞ്ഞതും അതിലും ഏറെ നേര്‍ത്തതും. വാര്‍ദ്ധക്യത്തിന്റെ വരവറിയിച്ച് നരയുടെ തുടിപ്പുകള്‍ അയാളുടെ മുഖത്ത് അവിടിവടെയായി തല പൊക്കി നിന്നു. തടിച്ച ഒരു ഉണക്കകൊമ്പ് കയ്യില്‍ – അതായിരുന്നു ബലം. നിരതെറ്റി കുടുക്കിട്ട ചെളിപുരണ്ട ഷര്‍ട്ടും മടക്കികുത്തിയ ലുങ്കിയും വേഷം. അതത്രയും മുഷിഞ്ഞു നാറിയിരുന്നു, പക്ഷെ എവിടെയും കീറിയിരുന്നില്ല. പളം - അതായിരുന്നു പേര്. ആരോ പതിച്ചു കൊടുത്ത വിളിപ്പേര്. അതിന്റെ ഉത്ഭവവും ഐതിഹ്യവും അറിയില്ല. വികാരമറിയാത്ത മുഖവും സ്വരങ്ങള്‍ മറന്ന നാവും. കുഷ്ഠമില്ലാതിരുന്നിട്ടും അയാള്‍ കുഷ്ടരോഗിയെ ഓര്‍മപ്പെടുത്തി.
Thursday, July 5, 2012
NOW SHOWING : NOWHERE TO "GO"
Rajiv Eipe - he does wonders with pencils!!! Ever since I saw Hush, Ever since I met him for the Hush signing event, I am his HUGE Fan :) The more I adore his work, the more and much more I adore his simplicity and humbleness. How soon he turned out to be my good friend and and gave life to this story of mine - NOW SHOWING, NOWHERE TO GO!
Published on July 4th in Mint
Read the high-res version here:
http://mantaraycomics.com/media/k2/items/cache/00d9b1e39f02d57be65ad2a9a6eaa3b8_XL.jpg
Thursday, June 21, 2012
AND THEY SHALL RULE!
I never used to read comics. Infact, Hush stands at first in the list!
And never believed I could write for comics until this happened.
"And They Shall rule"- a single page comic for The Small picture by Manta ray,
published in the Mint newspaper on 20th june 2012 -
My first work ever published:)
Art : Archana Sreenivasan
Read the high-res version here:
http://www.livemint.com/smallpicture.aspx?NavId=167
:)
Tuesday, June 19, 2012
ജാനകി മുക്ക്
ജാനകി മുക്കൊരു നാല്‍ക്കവലയാണ്.നാല്‍പ്പാത്തിമല ഇറക്കവും,
പള്ളിക്കയറ്റവും, യൂണിവേഴ്സിറ്റി റോഡും ചന്തവഴിയും ഒക്കെ
വന്ന് കൂട്ടുകൂടുന്ന നാല്‍ക്കവല.തങ്കച്ചേടുത്തീടെ മാടക്കടയും
മണ്ണത്തുകാരുടെ റബ്ബറുംതോട്ടവും ചാര്‍ളിചേട്ടന്റെ ചായക്കടയും നവോദയ എന്ന വായനശാലയും പിന്നെ, കൊല്ലങ്ങള്‍ക്ക് മുന്‍പ് ജാനകി തൂങ്ങി നിന്നാടിയ വരിയ്ക്കപ്ലാവുമെല്ലാം അതേപടി ഇന്നുമിവിടെയുണ്ട്.
പള്ളിക്കയറ്റവും, യൂണിവേഴ്സിറ്റി റോഡും ചന്തവഴിയും ഒക്കെ
വന്ന് കൂട്ടുകൂടുന്ന നാല്‍ക്കവല.തങ്കച്ചേടുത്തീടെ മാടക്കടയും
മണ്ണത്തുകാരുടെ റബ്ബറുംതോട്ടവും ചാര്‍ളിചേട്ടന്റെ ചായക്കടയും നവോദയ എന്ന വായനശാലയും പിന്നെ, കൊല്ലങ്ങള്‍ക്ക് മുന്‍പ് ജാനകി തൂങ്ങി നിന്നാടിയ വരിയ്ക്കപ്ലാവുമെല്ലാം അതേപടി ഇന്നുമിവിടെയുണ്ട്.
Subscribe to:
Posts (Atom)



